മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തെര ഞ്ഞെടുപ്പിലും മികച്ച പോളിങ്്. 2,14,221 വോട്ടര്‍മാരില്‍ 1,68,667 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 78.74. കാഞ്ഞിരപ്പുഴ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. ഇവിടെയുള്ള 24,765 വോട്ടര്‍മാരില്‍ 19,720 വേര്‍ വോട്ട് ചെയ്തു. പോളിങ്് ശതമാനം 79.63. തച്ചനാട്ടുകര പഞ്ചായത്താണ് രണ്ടാം സ്ഥാനത്ത്. 21,822 വോട്ടര്‍മാ രില്‍ 17,367 പേര്‍ വോട്ട് ചെയ്തു. പോളിങ്് ശതമാനം 79.58. അലനല്ലൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിങ്്. ആകെയുള്ള 43,249 വോട്ടര്‍മാരില്‍ 33,492 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം 77.44. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന മറ്റ് പഞ്ചാ യത്തുകളില്‍ നിന്നുള്ള പോളിങ്് ശതമാനവും വോട്ട് രേഖപ്പെടു ത്തിയവരുടെ എണ്ണവും ഇങ്ങിനെ. കരിമ്പ -22,826 വോട്ടര്‍മാരില്‍ 18098 പേര്‍ വോട്ട് ചെയ്തു. പോളിങ്് ശതമാനം 79.26. കോട്ടോപ്പാടം- 34,605 വോട്ടര്‍മാരില്‍ 27,055 പേര്‍ വോട്ട് ചെയ്തു. പോളിങ് ശതമാനം 78.18. കുമരംപുത്തൂര്‍ – 27,190 വോട്ടര്‍മാരില്‍ 21,610 പേര്‍ വോട്ട് ചെയ്തു. പോളിങ്് ശതമാനം 79.48. തച്ചമ്പാറ- 17,214 വോട്ടര്‍മാരില്‍ 13,465 പേര്‍ വോട്ട് ചെയ്തു. പോളിങ്് ശതമാനം 78.22. തെങ്കര 17,860 വോട്ടര്‍മാരില്‍ 22,550 പേര്‍ വോട്ട് ചെയ്തു. പോളിങ് ശതമാനം 79.2