മണ്ണാര്‍ക്കാട്:ആവേശകരമായ വോട്ടെടുപ്പ് കഴിഞ്ഞതോടെ എത്ര വോട്ടുകിട്ടുമെന്നറിയാനുള്ള കൂട്ടലിലും കിഴിക്കലിലുമാണ് മുന്ന ണികളും സ്ഥാനാര്‍ത്ഥികളും.രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഒരു നഗരസഭയും 11 പഞ്ചായത്തുകളുമുള്ള മണ്ണാര്‍ക്കാട് താലൂക്കില്‍ മുന്നണികളുടെ കൂട്ടിക്കിഴിക്കല്‍ തുടരുകയാണ്.അടിയുറച്ച പാര്‍ട്ടി വോട്ടുകളും പുതു വോട്ടര്‍മാരിലെ സ്വാധീനവും ഇളകിയാടുന്ന വോ ട്ടുകളും അടിയൊഴുക്കുകളിലെ കണക്കുകൂട്ടലുകളുമാണ് പ്രധാന മായും വിശകലനം ചെയ്യുന്നത്.പോള്‍ ചെയ്ത വോട്ടുകളുടെ ശതമാന കണക്കുകള്‍ നിരത്തിയാണ് നേതാക്കളുടെ കണക്ക് കൂട്ടലുകള്‍. ബ ലാബലം നടന്നയിടങ്ങളിലും വിമതരും അപരന്‍മാരും പെട്ടിയിലാ ക്കിയ വോട്ടുകളെ കുറിച്ചും മുന്നണികള്‍ തലപുകയ്ക്കുന്നുണ്ട്.നാല് പേര്‍ കൂടുന്നിടത്തെല്ലാം ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറി ച്ചാണ് ചര്‍ച്ചയും.
മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയ ലോകം ഏറെ ഉറ്റ് നോക്കുന്ന നഗരസഭയില്‍ ഇടതുവലത് മുന്നണികള്‍ക്ക് ഇത്തവണ അഭിമാന പോരാട്ടമാണ്. കഴിഞ്ഞ കുറി തുല്യനിലയായതിനാല്‍ കൂട്ടുമുന്നണി ഭരണമായി രുന്നു.ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തി ലെത്താ നാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചിട്ടുളളത്.കഴിഞ്ഞ തവണ മൂന്ന് സീറ്റുകളുമായി കൗണ്‍സിലിലെത്തിയ ബിജെപിയാകട്ടെ ഇത്തവണ വലിയ പ്രതീക്ഷയിലുമാണ്.സിപിഎം സിപിഐ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലും ശ്രദ്ധേമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് അരങ്ങേ റിയത്.കരിമ്പ,തച്ചമ്പാറ,കോട്ടോപ്പാടം,തെങ്കര,കാഞ്ഞിരപ്പുഴ പഞ്ചാ യത്തുകളിലെയെല്ലാം പോളിംഗ് ശതമാനം മുന്നണികളുടെ പ്രതീ ക്ഷകള്‍ക്ക് തിളക്കമേകുകയാണ്.ഭരണം തിരിച്ചുപിടിക്കാനും നിലനിര്‍ത്താനും, അഭിമാനപ്രശ്നമായി നില്‍ക്കുന്ന സീറ്റുകളിലുള്ള വിജയവുമാണ് സ്ഥാനാര്‍ഥികളും അണികളും ആഗ്രഹിക്കുന്നത്.
പെട്ടിയിലാക്കിയ വിധിയറിനുള്ള ആകാംക്ഷയിലാണ് വോട്ടര്‍ മാരെങ്കില്‍ തങ്ങളുടെ വിധിയെന്താകുമെന്ന ആശങ്കയുടെ മുള്‍ മുനയിലാണ് സ്ഥാനാര്‍ത്ഥികള്‍.ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണുന്നത് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്‌കൂളിലാണ്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്- അഗളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിസ്‌കൂളിലും. മണ്ണാര്‍ ക്കാട് നഗരസഭയുടെ വോട്ടെണ്ണല്‍ കേന്ദ്രം കല്ലടി ഹയര്‍ സെക്കന്‍ ഡറി സ്‌കൂളാണ്.