കുമരംപുത്തൂര്‍:സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖലകളും കൃഷി യിടങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്ന് പയ്യനെടം കര്‍ഷക സംരക്ഷണ സമിതി കാരാപ്പാടത്ത് സംഘടിപ്പിച്ച ജനകീയ കര്‍ഷക സദസ്സ് ആവശ്യപ്പെട്ടു.നിരാലംബരായ കര്‍ഷകരെ വഴിയാധാരമാ ക്കി നാടിനെ കാടാക്കി മാറ്റാന്‍ കൂട്ട് നില്‍ക്കരുതെന്നും കൂട്ടായ്മ ആവ ശ്യപ്പെട്ടു.ഇടവക വികാരി ഫാ ഗില്‍ബര്‍ട്ട് എട്ടൊനില്‍ ഉദ്ഘാടനം ചെയ്തു. അബൂ ബക്കര്‍ വാരിയങ്ങാട്ടില്‍ അധ്യക്ഷനായി.ബിജു മലയില്‍,കെടി തോമസ്,ജോമി ജോസഫ്,സണ്ണി കിഴക്കേക്കര ,അഗസ്റ്റിന്‍ വലിയപ റമ്പില്‍,തോമസ് പെരിമ്പ്രായില്‍,സുലൈന്‍ കുന്നക്കാട്ട് പള്ളിയാലി ല്‍,ബേബി ചരണംകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളാ യി സുലൈമാന്‍ കുന്നക്കാട്ട് പള്ളിയാലില്‍ (പ്രസിഡന്റ്),തോമസ് പെരിമ്പ്രായില്‍ (സെക്രട്ടറി),ജെയിംസ് കണ്ണീറ്റുകണ്ടത്തില്‍, ഭാസ്‌ കരന്‍ കരുണ (വൈസ് പ്രസിഡന്റ്),ജോണ്‍സണ്‍ കൊല്ലിയില്‍, കെപി നാസര്‍ കുലുക്കുംപാറ (ജോ.സെക്രട്ടറിമാര്‍),ബാബു കണ്ണീറ്റുകണ്ടത്തില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!