മണ്ണാര്‍ക്കാട്:തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹല ങ്ങള്‍ക്ക് നാളെ വൈകീട്ട് ആറിന് ലാസ്റ്റ് ബെല്ലോടെ തിരശ്ശീല വീഴും. പോളിംഗ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പാണ് പരസ്യ പ്രചരണം അവസാനിപ്പിക്കേണ്ടത്.ഡിസംബര്‍ പത്തിന് വൈകീട്ട് ആറിന് അവസാനിക്കുന്ന വോട്ടിങ്ങിന് 48 മണിക്കൂര്‍ മുമ്പായി മൈ ക്കിലൂടെ ഉള്ള പ്രചരണം അവസാനിപ്പിക്കണം.
ഡിസംബര്‍ 9ന് വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള നിശബ്ദ പ്രചാരണം ആകാം.കോവിഡ് 19 പശ്ചാത്തലത്തില്‍ പരസ്യ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം ഒഴിവാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്.പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കും വാഹന റാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്ര് പാടുകയുള്ളൂ.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന ജില്ലകളില്‍ പ്രചരണത്തി ന്റെ അവസാന ദിനമായ ഇന്നലെ അക്രമ സംഭവങ്ങള്‍ അരങ്ങേറി യിരുന്നു.പാലക്കാട് ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവും സമാ ധാനപരവുമായ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനായി ശക്ത മായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെ ന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ നാളെ മുതല്‍ പോളിംഗ് പൂര്‍ത്തി യാകുന്നത് വരെ പട്രോളിംഗ് ശക്തമാക്കുന്നതിനും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധി ക്കാന്‍ ജില്ലയിലെ സബ്ഡിവഷണല്‍ ചാര്‍ജ്ജുള്ള ഡിവൈഎസ്പി, സ്റ്റേ ഷന്‍ ഹൗസ് ഓഫീസറുടെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി ബാലമുരളി നിര്‍ദേശം നല്‍കി.അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കേരള പര്‍ച്ച വ്യാധി നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കു ന്നതിന് ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്കിയിട്ടുണ്ട്.