മണ്ണാര്‍ക്കാട്:അപകടം പതിവാകുന്ന മണ്ണാര്‍ക്കാട് നഗരത്തിലെ കോ ടതിപ്പടി ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റിനായി വീണ്ടും മുറവിളി. ഇന്ന് രാവിലെ 11.30ന് സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടാ യെങ്കിലും ഭാഗ്യവശാല്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല. ജംഗ്ഷ നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്,ഹോംഗാര്‍ഡ്,സമീപത്തെ ലോഡിംഗ് തൊഴിലാളികള്‍ എന്നിവര്‍ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ ത്തനം നടത്തി.കുന്തിപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ട റും നെല്ലിപ്പുഴ ഭാഗത്തേക്ക് തിരിയുകയായിരുന്ന സ്‌കൂട്ടറും തമ്മിലാ ണ് കൂട്ടിയിടിച്ചത്.

മൂന്നും കൂടിയ ജംഗ്ഷനായ ഇവിടെ വാഹന തിരക്ക് സാധാരണ മാണ്.ഇതിനകം നിരവധി അപകടങ്ങള്‍ക്ക് ഇവിടം വേദിയായി ട്ടുണ്ട്.ഇതിന് പരിഹാരം കാണാന്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണ മെന്ന ആവശ്യം ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്. വ്യാപാ രികളുള്‍പ്പടെയുള്ളവര്‍ ഈ ആവശ്യമുന്നയിച്ച് ജനപ്രതിനിധികള്‍ ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇന്ന് പോലീസ് വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെ തന്നെ യാണ് ജംഗ്ഷനില്‍ അപകടമുണ്ടായത്.വലിയ ദുരന്തങ്ങളുണ്ടാകാ തിരിക്കാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ കൈക്കാള്ളണ മെന്നാണ് ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!