കാഞ്ഞിരപ്പുഴ: ഇടതു കനാലിലൂടെ വീണ്ടും വെള്ളം തുറന്നു വിട്ടെ ങ്കിലും കനാലിലെ തടസ്സങ്ങള്‍ കാരണം പല ഭാഗത്തും ഒഴുക്ക് തടസ്സ പ്പെടുന്നതായി പരാതി.തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് കനാലുകള്‍ വൃത്തിയാക്കുന്നത്.നവംബര്‍ 15നകം കനാലുകള്‍ വൃത്തിയാക്കണമെന്നറിയിച്ച് ജലസേചന പദ്ധതി അധികൃതര്‍ ഒക്ടോബര്‍ മാസത്തില്‍ പഞ്ചായത്തുകള്‍ക്ക് കത്ത് നല്‍കിയിരുന്നു. നവംബര്‍ 30നാണ് ഇടതുകര കനാല്‍ ആദ്യമായി തുറന്നത്. രണ്ടിട ങ്ങളിലെ ചേര്‍ച്ച കാരണം രണ്ട് വട്ടം നിര്‍ത്തിയ ജലവി തരണം ഇന്നലെയാണ് പുനരാരംഭിച്ചത്.എന്നാല്‍ വെള്ളത്തോടൊപ്പം ഒഴുകി യെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കനാലിലെ പൊന്തക്കാ ടുകളി ല്‍ തടഞ്ഞ് നില്‍ക്കുന്നതാണ് ഒഴുക്ക് തടസ്സപ്പെടുന്നതിന് കാരണ മായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
30 സെന്റീമീറ്റര്‍ മാത്രമാണ് കനാല്‍ തുറന്നിരിക്കുന്നത്. സാധാര ണഗതിയില്‍ 60 സെന്റീ മീറ്റര്‍ വരെ ഘട്ടംഘട്ടമായി തുറക്കാറുണ്ട്. ചില ഭാഗങ്ങളില്‍ കനാല്‍ ഇപ്പോള്‍ തന്നെ നിറഞ്ഞിരിക്കുന്നതി നാല്‍ ഇതിന് കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഞായ റാഴ്ച രാവിലെ പത്ത് മണിയോടെ വെള്ളം തുറന്ന് വിട്ടെങ്കിലും ഒരു കിലോമീറ്റര്‍ ദൂരം വെള്ളം ഒഴുകിയെത്താന്‍ ഒരു മണിക്കൂര്‍ സമയം എടുക്കുന്നുണ്ട്.തിങ്കളാഴ്ച വൈകീട്ട് വരെ 28 കിലോമീര്‍ ദൂരത്തേക്കാ ണ് വെള്ളം ഒഴുകിയെത്തിയിട്ടുള്ളത്.സാധാരണഗതിയില്‍ ഇതിന കം ഒറ്റപ്പാലം താലൂക്കിലേക്ക് എത്തേണ്ടതാണ്.മേഖലയിലേക്ക് വെള്ളമെത്താന്‍ പ്രതീക്ഷിച്ചതിലും സമയമെടുക്കുമെന്നാണ് അധി കൃതര്‍ പറയുന്നത്.അതേ സമയം കൂടുതല്‍ ശക്തിയില്‍ വെള്ളം തുറന്നു വിട്ടാല്‍ കനാല്‍ കരകവിയുകയും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറുകയും ചെയ്യുമെന്ന് അധികൃതര്‍ പറ ഞ്ഞു.15 ദിവസത്തേക്കാണ് ഇപ്പോള്‍ വെള്ളം തുറന്നു വിട്ടിരിക്കു ന്നത്. അതിനുശേഷം കര്‍ഷകരുടെ ആവശ്യമനുസരിച്ചാണ് വെള്ളം തുറന്നു വിടുക.നവംബര്‍ 28ന് തുറന്ന വലതുകര കനാല്‍ കഴിഞ്ഞ ദിവസം അടച്ചിട്ടുണ്ട്.