മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4745 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം,മൂന്ന് പേര്‍ തിരുവനന്തപുരം,10 പേര്‍ കോഴിക്കോ ട്, 35 പേര്‍ തൃശ്ശൂര്‍, 32 പേര്‍ എറണാകുളം, 77 പേര്‍ മലപ്പുറം ജില്ലക ളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 341 പേര്‍ക്ക് രോഗം സ്ഥിരീ കരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 178 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 149 പേര്‍, 2 ആരോഗ്യ പ്രവര്‍ ത്തകര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 12 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 397 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.118 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 100207 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 98626 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 411 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു.പുതുതായി 248 സാമ്പിളുകള്‍ അയച്ചു.40705 പേര്‍ ക്ക് ഇതുവരെ പരിശോധനാഫലം പോസിറ്റീവായി.35620 പേര്‍ രോഗ മുക്തി നേടി. 216466 പേര്‍ ഇതുവരെനിരീക്ഷണ കാലാവധി പൂര്‍ത്തി യാക്കി.ഇതില്‍ ഇന്ന് മാത്രം 1656 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 13619 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!