മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് മാറ്റത്തിന്റെ കാറ്റ് വീശിക്കൊണ്ടിരി ക്കുകയാണെന്നും അത് നിയമസഭ തിരഞ്ഞെടുപ്പിലും തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.മണ്ണാര്‍ക്കാട് നഗരസഭ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്വെന് ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വര്‍ണക്കടത്ത് വി ഷയത്തില്‍ പിണറായി സര്‍ക്കാര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.ബജറ്റില്ലാത്ത സര്‍ക്കാരാണെന്നും എല്ലാം കിഫ്ബി മയമാണെന്നും കിഫ്ബിയാകട്ടെ പൊളിയാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്വെന്ഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.കെ.സി അബ്ദുറഹ്മാന് അധ്യക്ഷനായി.മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന് എംഎല്‍എ,യുഡിഎഫ് ജില്ലാ ചെയര്മാന് കളത്തില്‍ അബ്ദുള്ള,മരക്കാര്‍ മാരായമംഗലം, കല്ലടി അബൂബക്കര്‍ വിവി ഷൗക്കത്തലി,ടിഎ സലാം മാസ്റ്റര്‍, ഫായിദ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.