മണ്ണാര്‍ക്കാട്: വോട്ടോട്ടം അവസാന ലാപ്പിലേക്ക് കടന്നതോടെ തദ്ദേ ശ തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യതയില്‍. പൊതു അവധി ദിന മായ ഇന്ന് വീട്ടിലുള്ള വോട്ടര്‍മാരെയെല്ലാം നേരില്‍കണ്ട് ഒരിക്കല്‍ കൂടി വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികളും അണികളും. മണ്ണാര്‍ക്കാട് നഗരത്തിലും ഗ്രാമപഞ്ചായത്തുകളി ലുമെല്ലാം മുക്കിലുംമൂലയിലും വീടുവീടാന്തരം കയറിയിറങ്ങുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ചൂടിന്റെ കാഠി ന്യവും ആവേശവും വിളിച്ചോതി.കൈകൂപ്പി, പുഞ്ചിരിയുമായി വോട്ടര്‍മാരോട് വോട്ട് തേടുന്ന സ്ഥാനാര്‍ഥികള്‍ പലചരക്കുകടകളും ചായക്കടകളിലുംവരെ സന്ദര്‍ശകരായി.
പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം ശേ ഷിക്കെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള സ്ഥാനാ ര്‍ത്ഥികളുടെയും ഓട്ടം തുടരുകയാണ്. വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകളെ ത്തിക്കുന്നതിലും വോട്ടിംഗ് മെഷീന്റെ ഡമ്മി ഉപയോഗിച്ച് സ്ഥാനാ ര്‍ത്ഥിയുടെ പേരും സ്ഥാനവും ചിഹ്നവും പരിചയപ്പെടുത്തലുമെല്ലാ മായി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും സജീവമായിരിക്കുകയാണ്. നവമാധ്യമങ്ങളിലൂടെയും പ്രചരണം മറുവശത്ത് അരങ്ങ് തകര്‍ക്കു ന്നു. നിരത്തുകളിലൂടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് സ്ഥാനാര്‍ ത്ഥികളുടെ പ്രചരണ വാഹനങ്ങളും ചീറിപ്പായുന്ന കാഴ്ചയായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പ്രചാരണത്തിന് പൊതുവേ പൊതുയോഗങ്ങള്‍ കുറവായിരുന്നുവെങ്കിലും പ്രമുഖ മുന്നണിക ളുടെ പ്രധാന നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുത്തത് സ്ഥാനാര്‍ത്ഥി കള്‍ക്കും അണികള്‍ക്കും ആവേശമായി. ലഘുലേഖവിതരണവും ബൂത്ത് കണ്‍വെന്‍ഷനുകളും കുടുംബയോഗങ്ങളുമെല്ലാം മുന്നണി കള്‍ പ്രചരണായുധമാക്കി കഴിഞ്ഞു.പ്രത്യേകിച്ച് മുന്നണികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനും തിരിച്ചുപിടിക്കാനുമുള്ള സീറ്റുകളി ല്‍.വഴിനീളെ സ്ഥാപിച്ച പോസ്റ്ററുകള്‍ക്കൊപ്പം സ്ഥാനാര്‍ഥിയുടെ പുതിയ പോസ്റ്ററുകള്‍കൂടി സ്ഥാപിക്കലിന്റെ തിരക്കിലാണ് വൈകുന്നേരങ്ങളില്‍ അണികളുടെ പ്രവര്‍ത്തനം. ഇനി രണ്ടുദിനം കൂടി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശം ഉച്ചസ്ഥായില്‍ തന്നെ നിലനില്‍ക്കുന്ന വിധത്തില്‍ വിശ്രമമില്ലാതെ വോട്ടുതേടുക യാണ് സ്ഥാനാര്‍ഥികളും അണികളും.