മണ്ണാര്‍ക്കാട്:നഗരത്തിലും പരിസരത്തുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണാഭരണം പണയപ്പെടുത്തി ലക്ഷ ങ്ങളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. കരി മ്പുഴ കുന്നത്ത് വീട്ടില്‍ സജിത്ത് (39),കാഞ്ഞിരപ്പുഴ സ്വദേശികളായ രായംതുരുത്തി ഊര്‍പ്പാടം മഹേഷ് (29),തോട്ടത്തില്‍ ദിനൂപ് (25) എന്നിവരെയാണ് മണ്ണാര്‍ക്കാട് കോടതി റിമാന്‍ഡ് ചെയ്തത്. തുടര ന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.തെരഞ്ഞെടുപ്പ് കഴിഞ്ഞ്് ഇതിനായി കോടതിയി ല്‍ അപേക്ഷ സമര്‍പ്പിക്കും.കേസില്‍ കൂടുതല്‍ പേരുടെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.ജില്ലയുടെ വിവിധ ഭാഗ ങ്ങളിലായി 17 കേസുകളാണ് ഉള്ളത്.ഇതില്‍ 12 കേസുകളാണ് മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പ്രതികളുമൊത്ത് വ്യാഴാഴ്ച വൈകീട്ട് മണ്ണാര്‍ക്കാട് നഗരത്തിലെ വിവിധ ധനകാര്യ സ്ഥാ പനങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മണ്ണാര്‍ ക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പിഎം ലിബി,എസ്‌ഐ ആര്‍ രാജേഷ് എന്നി വരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷി ക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!