മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4630 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം,മൂന്ന് പേര്‍ തിരുവനന്തപുരം, എട്ട് പേര്‍ കോഴിക്കോട്, 25 പേര്‍ തൃശ്ശൂര്‍, 39 പേര്‍ എറണാകുളം, 96 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.ഇന്ന് ജില്ലയില്‍ 447 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 234 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 201 പേര്‍, ആറ് ആരോഗ്യ പ്രവര്‍ത്തകര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആറ് പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 444 പേര്‍ക്ക് രോഗമുക്തി ഉള്ളതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 111 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതു വരെ 99713 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 97801 ഫലങ്ങള്‍ ലഭ്യമായി.ഇന്ന് 442 ഫലങ്ങള്‍ ലഭിച്ചു.പുതുതായി 294 സാമ്പിളുകള്‍ അയച്ചു.39965 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫ ലം പോസിറ്റീവായത്.34818 പേര്‍ രോഗമുക്തി നേടി. ഇതുവരെ 2137191 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇന്ന് മാത്രം 2150 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 13968 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!