കരിമ്പ:കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം ഡിസംബര്‍ 31നു മുമ്പായി ഇറക്കണമെന്ന് സുപ്രീംകോടതി നിര്‍ ദേശം നല്‍കിയ സാഹചര്യത്തില്‍ ആശങ്കകള്‍ പരിഹരിക്കണ മെന്നും കര്‍ഷകരുടെ ജീവനും കൃഷിക്കും സംരക്ഷണം നല്‍ക ണമെന്നും ആവശ്യപ്പെട്ട് കര്‍ഷക സംരക്ഷണ സമിതി കരിമ്പ മൂന്നേക്കര്‍ സെന്ററില്‍ പ്രതിഷേധ സദസ് നടത്തി.കര്‍ഷക സംര ക്ഷണ പ്രതിഷേധ സദസ് ഫാ.ജോബിന്‍ മേലേമുറിയില്‍ ഉദ്ഘാടനം ചെയ്തു.ഫാ.തോമസ് തടത്തില്‍ മുഖ്യ പ്രഭാഷണം നട ത്തി.മേഖലാ വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. രാധാ കൃഷ്ണന്‍ തച്ചോടിയില്‍,ഷാജി കിനാകുടി,സാബു പടിഞ്ഞാറകത്ത്, ജോസ്‌കോ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നേക്കര്‍ സെന്റ റിലും കരിമ്പ, കല്ലടിക്കോട്, പൊന്നങ്കോട്, വാഴമ്പുറം,കാരാകുര്‍ശ്ശി തുടങ്ങി ജില്ലയില്‍ നൂറിലധികം കേന്ദ്ര ങ്ങളില്‍ പ്രതിഷേധ സദസ്സു കള്‍ നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!