മണ്ണാര്‍ക്കാട്:2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ച റിയല്‍ രേഖ അനുവദിച്ചു.തിരിച്ചറിയല്‍ രേഖകള്‍ മണ്ണാര്‍ക്കാട് നഗരസഭയിലെ 29 വാര്‍ഡുകളിലെ അതാത് പോളിംഗ് ബൂത്തുകളി ല്‍ വെച്ച് ഡിസംബര്‍ 5,6 തിയ്യതിയ്യതികളില്‍ വിതരണം ചെയ്യുമെന്ന് നഗരസഭ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ മണ്ണാര്‍ക്കാ ട് നഗരസഭ സെക്രട്ടറി അറിയിച്ചു.തിരിച്ചറിയല്‍ രേഖ കക്ഷികള്‍ നേരിട്ട് ഹാജരായി കൈപ്പറ്റേണ്ടതാണെന്നും ഇതേ ദിവസങ്ങളില്‍ തിരിച്ചറിയില്‍ രേഖ കൈപ്പറ്റാന്‍ സാധിക്കാത്തവര്‍ക്ക് ഡിസംബര്‍ 7,8 തിയ്യതികളില്‍ നഗരസഭ കാര്യാലയത്തില്‍ നേരിട്ടെത്തി കൈപ്പ റ്റാം.