മണ്ണാര്‍ക്കാട്:തിരഞ്ഞെടുപ്പ് ഡ്യൂട്ടി സംബന്ധിച്ച് ഭിന്നശേഷി ജീവന ക്കാരോട് അധികൃതര്‍ ക്രൂരത കാണിച്ചതായി ആക്ഷേപം. തിര ഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടെന്നറിയിച്ച് പരിശീലന ക്ലാസിനെത്തിയ ശേഷം അധികൃതര്‍ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരെ തിരിച്ച യക്കുകയായിരുന്നുവെന്ന് കേരള വികാലാംഗര്‍ അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.പരിശീലത്തിന്റെ തലേന്നാള്‍ കളക്ടറേറ്റില്‍ നിന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ലാത്തവരുടെ വിവര ശേഖരണമാണെന്ന് പറഞ്ഞ് വിളിക്കുയായിരുന്നുവത്രേ. പട്ടാമ്പി യില്‍ ക്ലാസുണ്ടെന്നും എത്തിയില്ലെങ്കില്‍ ഗൗരവതരമായ നടപടി യിലേക്ക് നീങ്ങുമെന്നുള്ള അറിയിപ്പാണ് ലഭിച്ചതെന്നും ഇവര്‍ പറയു ന്നു.ക്ലാസിനെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് അറിയിക്കുന്നത്.ജില്ലയുടെ പലഭാഗ ങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പട്ടാമ്പിയിലെത്തിയ ഭിന്നശേഷി ഉദ്യോഗസ്ഥര്‍ക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിച്ചത്. യാത്ര തിരിക്കും മുമ്പ് വിവരം ലഭിച്ചിരുന്നുവെങ്കില്‍ അവശത അനു ഭവിക്കുന്ന ഇവര്‍ക്ക് വലിയ ആശ്വാസമായിരുന്നു.തിരഞ്ഞെടുപ്പ് സംബന്ധമായ ജോലികളില്‍ നിന്നും ഭിന്നശേഷിക്കാരെ കാലങ്ങളാ യി ഒഴിവാക്കാറുണ്ടെന്നിരിക്കെ അധികൃതരുടെ മനുഷ്യത്വരഹി തമായ നടപടിയില്‍ പ്രതിഷേധിക്കുന്നതായി കേരള വികാലാംഗര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.