അലനല്ലൂര്‍:എസ് എസ് എഫ് കൊമ്പാക്കല്‍കുന്ന് യൂണിറ്റ് സ്റ്റുഡന്റ് ‌സ് കൗണ്‍സില്‍ സമാപിച്ചു. ‘ഇന്‍ക്വിലാബ്;വിദ്യാര്‍ത്ഥികള്‍ തന്നെ യാണ് വിപ്ലവം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പ യിനിന്റെ ഭാഗമായാണ് സ്റ്റുഡന്‍സ് കൗണ്‍സില്‍ നടന്നത്.കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കപ്പെട്ട കൗണ്‍സിലില്‍ അടു ത്ത വര്‍ഷത്തേക്കുള്ള പുതിയ യൂണിറ്റ് കമ്മിറ്റിയെയും തെരഞ്ഞെടു ത്തു.
ഭാരവാഹികള്‍ : ഇഖ്ബാല്‍ ഫാളിലി (പ്രസിഡന്റ്), സ്വാലിഹ് കെ (ജന.സെക്രട്ടറി), അര്‍ശദ് കെ (ഫിനാന്‍സ് സെക്രട്ടറി), ജംശീദ് കെ കെ , അന്‍ശിഫ് എന്‍ , ശിബിലി കെ, മുഹമ്മദ് സഫ്ദര്‍ (സെക്രട്ടറി മാര്‍), അമീന്‍ കെ , മുഹമ്മദ് ഫയാസ് (കണ്‍വീനര്‍മാര്‍) എസ്എസ്എ ഫ് അലനല്ലൂര്‍ ഡിവിഷന്‍ ജനറല്‍ സെക്രട്ടറി കെ എ ഹക്കീം കൗ ണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി ശബീബ് എന്‍ കെ കൗണ്‍സില്‍ നിയന്ത്രിച്ചു. സെക്ടര്‍ സെക്രട്ടറി ശരീഫ് സി, ഇഖ്ബാല്‍ ഫാളിലി, സ്വാലിഹ് കെ , അര്‍ശദ് കെ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!