അലനല്ലൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. അഴിമതിയില്‍ മുങ്ങി യ ഇടത് സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധവും പഞ്ചായത്ത് ഫണ്ടുകള്‍ വെട്ടി കുറച്ച് സര്‍ക്കാര്‍ സൃഷ്ടിച്ച വികസന മുരടിപ്പിനെതിരെയുമാവും ജനവിധിയെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ യുടെ എടത്തനാട്ടുകര മേഖലയിലെ തെരഞ്ഞെടുപ്പ് പര്യാടനത്തിന്റെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ നടന്ന യു.ഡി. എഫ് കുടുംബ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.
യതീംഖാന, ആലംകുന്ന്, ചിരട്ടക്കുളം ആലടിപ്പുറം, ഉപ്പുകുളം പൊ ന്‍പാറ, ചളവ, പട്ടിശ്ശീരി, കൊടിയംകുന്ന് എന്നിവിടങ്ങളിലാണ് കുടുംബ സംഗമങ്ങള്‍ നടന്നത്. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി, എം.മെഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്ത് സാരഥി പി.ഷാനവാസ്, യു.ഡി.എഫ് മേഖലാ ചെയര്‍മാന്‍ പി.അഹമദ് സുബൈര്‍, കണ്‍വീ നര്‍ കെ.ടി ഹംസപ്പ, റഫീഖ പാറോക്കോട്ട്, പി.സമദ്, ടി.പി മന്‍സൂര്‍, ടി.കെ ഷംസുദ്ധീന്‍, അഡ്വ.അമീന്‍, സി.പി അബുട്ടി, ഉമര്‍ ഓങ്ങല്ലൂര്‍, പി.കുഞ്ഞമ്മു, എം.സുധീര്‍ ഉമര്‍, സി. അനൂപ്, നൗഷാദ്, കമറുനൂര്‍, തേവരുണ്ണി, ഉമര്‍ പുത്തന്‍ക്കോട്, പി.അബ്ദുല്‍ ലയിസ്, മഠത്തൊടി അബൂബക്കര്‍, ഹംസ ഹാജി പടുകുണ്ടില്‍, അയ്യപ്പന്‍ കുറൂപാടത്ത്, കെ.സത്യബാലന്‍, ഹമീദ്, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, ഫിറോസ് ബാബു, വാര്‍ഡ് സ്ഥാനാര്‍ത്ഥികളായ ലൈല ഷാജഹാന്‍, എം.ജിഷ, ടി.കെ സാജിദ്, ബഷീര്‍ പടുകുണ്ടിന്‍, നളിനി ഉവ്വാട്ടില്‍, റസാഖ് മംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.