തച്ചമ്പാറ:പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ പുതുതായി 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥി രീകരിച്ചു.കൂടാതെ രണ്ട് പേരുടെ പുന:പരിശോധന ഫലവും പോസി റ്റീവായി.ആകെ 80 പേരില്‍ ഒമ്പത് പേര്‍ക്ക് പുന:പരിശോധനയും 71 പേരില്‍ പുതുതായി പരിശോധന നടത്തുകയുമാണ് ചെയ്തത്.രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കാഞ്ഞിരപ്പുഴ സ്വദേശിയാണ്.തച്ചമ്പാറ പഞ്ചായത്തിലെ വാര്‍ഡ് 13ലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്.ഇവിടെയുള്ള 11 പേരുടെ പരിശോധന ഫലം പോസിറ്റീവായി.വാര്‍ഡ് 10ല്‍ അഞ്ച് പേര്‍ക്കും,14ല്‍ രണ്ട് പേര്‍ക്കും വാര്‍ഡ് 2,3,4,6,12 എന്നിവടങ്ങളില്‍ ഓരോ ആള്‍ക്ക് വീതവുമാണ് രോഗബാധ കണ്ടെത്തിയത്.