മണ്ണാര്‍ക്കാട്:നേന്ത്രക്കായയുടെ വില തകര്‍ച്ച കര്‍ഷരെ തളര്‍ത്തു ന്നു.കിലോയ്ക്ക് 40 രൂപ വരെ വില ലഭിച്ചിരുന്നിടത്ത് നിലവില്‍ 13 മുതല്‍ 15 രൂപ വരെയേ ലഭിക്കുന്നുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു. മൂപ്പെ ത്തിയ നേന്ത്രക്കുലകള്‍ വെട്ടിവില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഉത്പാ ദന ചിലവിന് ആനുപാതികമായ വില ലഭിക്കുന്നില്ല..വാഴ നട്ട് വിള വെടുപ്പ് കഴിയുമ്പോഴേക്കും നൂറ് രൂപയിലധികം ചെലവ് വരുന്നു ണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.ഒന്ന്,രണ്ട്,മൂന്ന്,ചാട്ട എന്നിങ്ങനെ വില നിശ്ചയി ച്ചാണ് വില നിശ്ചയിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ നല്ല കുല കള്‍ പോ ലും 13 രൂപ നിരക്കില്‍ വിറ്റൊഴിവാക്കേണ്ട ഗതികേടിലാ ണ് കര്‍ഷ കര്‍.
മലയോര മേഖലയില്‍ കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്ല്യ വുമെല്ലാം അതിജീവിച്ചാണ് കര്‍ഷകര്‍ വാഴ കൃഷി നടത്തു ന്നത്. വയലുകള്‍ക്ക് പുറമേ പലയിടങ്ങളിലും കവുങ്ങിനിടയില്‍ ഇടവിള യായും വാഴ കൃഷി നടത്തുന്ന കര്‍ഷകരുണ്ട്.വിളവെടുപ്പ് സമയ ത്തുണ്ടാകുന്ന വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയാണ്.നേന്ത്രവാഴ കൃഷി മുതലാകണമെങ്കില്‍ കിലോയ്ക്ക് 30 രൂപയെങ്കിലും ലഭിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നേന്ത്ര വാഴയ്ക്ക് തറ വില നിശ്ചയിക്കണമെന്നും വാഴ കര്‍ഷകരെ സഹാ യിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു