കല്ലടിക്കോട്:പരിസ്ഥിതി ലോല മേഖലയൂടെ പേരില്‍ കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ പൊന്നംകോട് മേഖലാ കര്‍ ഷക സംരക്ഷണസമിതി നിലവില്‍ വന്നു.പതിറ്റാണ്ടുകളായി കൈ വശം വെച്ച് അനുഭവിച്ച് പോരുന്ന വീടും സ്ഥലവും പരിസ്ഥിതിയു ടെ പേരുപറഞ്ഞ് കര്‍ഷകരില്‍ നിന്നും പിടിച്ചെടുക്കാനുള്ള വകുപ്പു കളുടെ നീക്കം ശക്തമായി ചെറുക്കാനും മേഖലാ തല കര്‍ഷക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
പാലക്കാട് രൂപതാ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് കണ്‍വെന്‍ ഷന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോനാ പള്ളിവികാരി ഫാ.സണ്ണി വാഴേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.അഡ്വ. ബോബി പൂവത്തിങ്കല്‍ മുഖ്യ പ്രഭാഷ ണം നടത്തി.എക്യൂമെനിക്കല്‍ ചര്‍ച്ചസ് പ്രസിഡന്റ് ഫാ. തോമസ് തടത്തില്‍, ഫാ. ജോബിന്‍ മേലേമുറി, ഫാ. നിമീഷ്, തങ്കച്ചന്‍ മാത്യൂ സ്,ഫ്രാന്‍സീസ് തുടിയംപ്‌ളാക്കല്‍,മാത്യു കല്ലടിക്കോട്,തോമസ് മുട്ടത്തുകുന്നേല്‍,തമ്പി തോമസ്,ബെന്നി ചിറ്റേട്ട്,തുടങ്ങിയവര്‍ സംസാരിച്ചു.
പൊന്നംകോട് മേഖലാ ഭാരവാഹികളായി ബെന്നി ചിറ്റേട്ട് (പ്രസി ഡന്റ്), തങ്കച്ചന്‍ മാത്യൂസ് (വൈസ്. പ്രസി),മാത്യു കല്ലടിക്കോട് (ജന.സെക്ര.),ബിനു പുതുപറമ്പില്‍ (സെക്ര), തോമസ് മുട്ടത്തു കുന്നേല്‍(ട്രഷ), ഫാ. തോമസ് തടത്തില്‍, തോമസ് കളിപ്പറമ്പി ല്‍,ജോര്‍ജ്ജ്കുട്ടി വെള്ളിയാംതടം ,ബിനോയ് കൊച്ചുപനച്ചി ക്കല്‍,ജോസ്‌ക്കോ ചാക്കോ, തമ്പി തോമസ്( എക്‌സി.അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.കര്‍ഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച്ച വൈകുന്നേരം എല്ലാ കേന്ദ്രങ്ങളിലും കര്‍ഷക രക്ഷാസദസ്സുകള്‍ സംഘടിപ്പിക്കും.