മണ്ണാര്‍ക്കാട്: ‘കരിയറില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യവും വീട്ടില്‍ നിന്ന് ഇംഗ്ലീഷ് എങ്ങനെ പഠിക്കുകയും ചെയ്യാം’ എന്ന തലക്കെട്ടില്‍ നജാ ത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഗൂഗിള്‍ മീറ്റിലൂടെ വെബിനാര്‍ സംഘടിപ്പിച്ചു. സ്‌കില്‍ ഡെവലെപ് മെന്റ് സെന്ററായ എഡ്യു ഹബുമായി ചേര്‍ന്ന് നടത്തിയ വെബി നാര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ.എം.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡി ബിന്ദു അധ്യക്ഷത വഹിച്ചു. എഡ്യു ഹബ് സി.ഇ.ഒ മുഹമ്മദ് ഷഹീന്‍ ഇസ്ഹാഖ്, സി.ഒ.ഒ നിഹാല്‍ അബ്ദു റഹ്മാന്‍, ലീഡ് മെന്റര്‍ പ്രഫ.അബ്ദുല്‍ അലി എന്നിവര്‍ വിഷ യാവതരണം നടത്തി സംസാരിച്ചു. നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്ത വെബിനാറില്‍ അസ്‌ന തസ്‌നി സ്വാഗതവും ദേവകി ടി.എ. നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകരും ഇംഗ്ലീഷ് അസോസിയേഷന്‍ ഭാരവാഹികളും പരിപാടിക്ക് നേതൃ ത്വം നല്‍കി.