കോട്ടോപ്പാടം : ചെറു പ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ വായ നയോടുള്ള ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എസ്എസ്എഫ് കച്ചേരിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മഴ വില്‍ ലൈബ്രറി സ്ഥാപിച്ചു.എസ് എസ് എഫിന്റെ കീഴ് ഘടക മായ മഴവില്‍ സംഘത്തിന് കീഴിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുക. കോഴിക്കോട് ഐ പി ബി പ്രസിദ്ധീകരിച്ച ‘തേന്‍ തുള്ളി’ പരമ്പര യില്‍ പെട്ട ബാല സാഹിത്യങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പുസ്തക ങ്ങള് മഴവില്‍ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയുടെ ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ സെക്രട്ടറി സി എം ജഅ്ഫറലി നിര്‍വഹിച്ചു. എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ശാഫി സഅദി അധ്യക്ഷത വഹിച്ചു. എസ് ജെ എം അലനല്ലൂര്‍ റെയ്ഞ്ച് സെക്രട്ടറി മുത്തലിബ് റഹ് മാനി,അസ് ലം കോട്ടോപ്പാടം,ജുനൈദ് ഫാളിലി , യൂസുഫ് സഖാഫി, ഉവൈസ്, സുഫൈല്‍ പി എന്നിവര്‍ സംസാരിച്ചു.