മണ്ണാര്‍ക്കാട്:കോട്ടോപ്പാടം വേങ്ങയില്‍ തീപിടുത്തത്തില്‍ ഓടിട്ട വീട് ഭാഗികമായി കത്തി നശിച്ചു.ആളപായമില്ല.നമ്പുനായര് വീട്ടി ല്‍ രത്നാവതിയമ്മയുടെ വീടിനാണ് തീപിടിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.
അടുക്കള ഭാഗത്താണ് തീപിടുത്തമുണ്ടായത്.വിറക് അടുപ്പിന് മുക ളില്‍ ഉണക്കാനിട്ടിരുന്ന റബ്ബര്‍ ഷീറ്റുരുകിയായിരിക്കാം തീപടര്‍ന്ന തെന്നാണ് കരുതുന്നത്. അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലി ണ്ടറും പൊട്ടിത്തെറിച്ചു.അടുക്കളയുടെയേും വര്‍ക്ക് ഏരിയയുടേ യും മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു.ഇരുനൂറോളം റബ്ബര്‍ ഷീറ്റു കളും കത്തി നശിച്ചു.ഏകേദശം മൂന്ന് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു.അപകട സമയത്ത് രത്നാവതിയമ്മ വീടിന് പുറത്തായിരുന്നു.
വട്ടമ്പലത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്സ് നാട്ടുകാരുടെ സഹായ ത്തോടെ തീയണക്കുകയായിരുന്നു.ഫയര്‍ ആന്റ് റെസ്ക്യു സ്റ്റേഷന് അസി.സ്റ്റേഷന് ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടി,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ സി.മനോജ്,ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ രാജേഷ്,സന്ദീപ്, ജയകൃഷ്ണന്,പ്രശാന്ത്, രാമദാസ്, അജില്‍,ഡ്രൈവര്‍മാരായ മനോജ്,സന്ദീപ് എന്നിവരടങ്ങുന്ന സംഘ മാണ് തീയണച്ചത്.