മണ്ണാര്‍ക്കാട്:എല്ലാ മേഖലയിലും നേട്ടം കൈവരിച്ച പിണറായി സര് ക്കാരിന്റെ തുടര്‍ച്ച അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലുമുണ്ടാകു മെന്ന് പികെ ശശി എംഎല്‍എ പറഞ്ഞു.എല്‍.ഡി.എഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം.പ്രതിപക്ഷ നേതാവ് പറഞ്ഞത് പിണറായി സര്‍ക്കാരിന്റെ നാല ര വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും ഈ തദ്ദേശ തിരഞ്ഞെടുപ്പ് എന്നാണ്.അങ്ങിനെ വിലയിരുത്തി ജനം വോട്ട് രേഖ പ്പെടുത്തിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ടി.കെ സുബ്രഹ്മണ്യന് അധ്യക്ഷനായി.എല്‍ഡിഎഫ് നേതാക്കളായ അഡ്വ.ജോസ് ജോസഫ്,റസാഖ് മൗലവി,യുടി രാമകൃഷ്ണന്,ടികെ സുബ്രഹ്മണ്യന്,എം.വിനോദ് കുമാര്‍,കെപി മസൂദ്,ശെല്വന്, സദക്കത്തുള്ള പടലത്ത് എന്നിവര്‍ സംസാരിച്ചു.കെ പി ജയരാജ് സ്വാഗതവും എം പുരുഷോത്തമന് നന്ദിയും പറഞ്ഞു.501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികള്‍ എം.പുരുഷോ ത്തമന് (ചെയര്മാന്) വൈസ് ചെയര്മാന്മാര് ടി.കെ.സുബ്രമണ്യന്‍. കെ.പി. മസൂദ് ,സദക്കത്തുള്ള, ശെല്വന്,കണ്‍വീനര്‍. കെ.പി. ജയ രാജ്,.ജോ: കണ്‍വീനര്‍മാര്‍, ഹൈദരലി, മുസ്തഫ, ഹംസ, അഡ്വ. സുരേഷ്,ടി.ഹരിലാല്‍,പി.കെ.ഉമ്മര്‍,റാസക്കുട്ടി.