മണ്ണാര്‍ക്കാട്:ഉദരസംബന്ധമായ രോഗങ്ങള്‍ക്കും സര്‍ജറികള്‍ക്കും ചികിത്സയ്ക്കുമായി തൃശ്ശൂര്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവ ര്‍ത്തി പരിചയം ഉള്ള വിദഗ്ധ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോക്ടര്‍ തിമ്മരാജ് നായക യുടെ സേവനമാണ് മദര്‍ കെയറില്‍ ഉള്ളത്. വയ റിലെ ഗ്യാസ് സംബന്ധമായ രോഗങ്ങള്‍ക്ക് ആധുനിക ചികിത്സാ രീതിയാണ് ഇവിടെ നല്‍കുന്നത്.നെഞ്ചെരിച്ചില്‍ പുളിച്ചുതികട്ടല്‍ തുടങ്ങിയ വയര്‍ സംബന്ധമായ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എന്‍ഡോസ്‌കോപ്പിയും ഇതിലൂടെ ആധുനിക ചികിത്സയും ഇവിടെ ഉറപ്പുവരുത്തുന്നു .അള്‍സറിന്റ എല്ലാ വിധ പ്രശ്‌നങ്ങളും എന്‍ഡോ സ്‌കോപ്പി വഴികണ്ടെത്താന്‍ കഴിയുന്നു. മലബന്ധം സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും എന്‍ഡോസ്‌കോപ്പി വഴി ചികിത്സ നല്‍കുന്നുണ്ട്.

നാണയം വിഴുങ്ങിയാല്‍

കുട്ടികള്‍ നാണയങ്ങള്‍ വിഴുങ്ങുമ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ എത്തിച്ചാല്‍ എന്‍ഡോസ്‌കോപ്പി വഴി ഇവ കണ്ടെത്തി പുറത്തെടു ക്കുന്ന ഒരു സംവിധാനം ഉണ്ട് . ലിവര്‍ സംബന്ധമായ അസുഖങ്ങ ള്‍ക്കും ഉടനടി ചികിത്സ നല്‍കാന്‍ കഴിയും . ഇതിനുപുറമേ താക്കോ ല്‍ദ്വാര ശസ്ത്രക്രിയ, സാധാരണ ശസ്ത്രക്രിയയും ചെയ്യുന്നു. അപ്പന്‍ ഡിക്‌സ്, ക്യാന്‍സര്‍ ,പിത്തസഞ്ചിയിലെകല്ല് എന്നിവ എന്നിവയും താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ മാറ്റുന്നു. പാലക്കാട് മണ്ണാര്‍ ക്കാട് ഏരിയയില്‍ മികച്ച രീതിയില്‍ ഉള്ള നവീകരിച്ച സര്‍ജിക്കല്‍ ഐസിയു ഇത് ആദ്യമായാണ് എന്ന് മാനേജ്മന്റ് അവകാശപ്പെടുന്നു. നിലമ്പൂര്‍, ചെറുപ്ലശേരി,ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരെ ഉള്ള രോഗികള്‍ ഇപ്പോള്‍ ഗ്യാസ്ട്രോ എന്ററോളജിക്കും അത് സംബന്ധമായ സര്‍ജറി കള്‍ക്കും മദര്‍ കെയറിനെ ആണ് ആശ്രയിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!