കാഞ്ഞിരപ്പുഴ:ഒറ്റപ്പാലം മേഖലയിലേക്ക് കൃഷി ആവശ്യത്തിനായി കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും തിങ്കളാഴ്ച വെള്ളം തുറന്ന് വിടുമെന്ന് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം തെങ്കര മേഖലയിലേക്ക് കനാല്‍ വഴി വെള്ളം തുറന്ന് വിട്ടിരുന്നു.ഒറ്റപ്പാലം താലൂക്കിലെ കൃ ഷിയിടങ്ങളിലേക്കും വെളളം അത്യാവശ്യമാണെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ 27ന് കാഞ്ഞിരപ്പുഴ എക്‌സി എഞ്ചിനീയറുടെ നേതൃത്വത്തില്‍ ജലസേചന-കൃഷി- പഞ്ചായത്ത് ഉദ്യോഗസ്ഥ പ്രതിനിധികളുടെ യോഗം ചേരുകയും ഇടതുവലതുകര കനാല്‍വഴി വെള്ളം തുറന്ന് വിടാന്‍ തീരുമാനിക്കു കയുമായിരുന്നു.
നെല്‍കൃഷിയി കതിര് വരുന്ന സമയത്ത് പാടശേഖരങ്ങളില്‍ വെള്ള മില്ലാത്തത് കര്‍ഷകരെ പ്രയാസത്തിലാക്കുന്നത് സംബന്ധിച്ച് അണ്‍ വെയ്ല്‍ ന്യൂസര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.പാടശേഖരങ്ങളില്‍ ആവശ്യത്തിന് വെള്ളമുണ്ടായാലെ വളപ്രയോഗമടക്കം നടത്താന്‍ സാധിക്കൂ.കനാലുകള്‍ വൃത്തിയാക്കുന്നതില്‍ വന്ന കാലതാമസ മാ ണ് കൃഷിയടങ്ങളിലേക്കുള്ള ജലവിതരണത്തേയും ബാധിച്ചത്. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ രണ്ടാം വാരത്തോടെ ഡാമില്‍ നിന്നും ജലവിതരണം ആരംഭികാനായിരുന്നു അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാല്‍ നിലവില്‍ വെള്ളം അത്യാ വശ്യമാണെന്നും വൈകിയാല്‍ കൃഷി നാശത്തിന് ഇടവരുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ജലവിതരണം നേര ത്തെയാക്കിയത്.ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരിക്കു കയാണ്.