പാലക്കാട്: ജില്ലയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാ യി.നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്ന് മുനിസിപ്പാലിറ്റി,ജില്ലാ,ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളിലായി 5,303 പത്രികകള്‍ ലഭിച്ചു.നഗരസഭകളില്‍ 774 ഉം ജില്ലാ പഞ്ചായത്ത് ഡിവി ഷനുകളിലേക്ക് 78 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 514 ഉം ഗ്രാമപഞ്ചായ ത്തുകളില്‍ 3937 നാമനിര്‍ദ്ദേശപത്രികകളാണ് ലഭിച്ചത്.ജില്ലാ പഞ്ചാ യത്തിലെ വിവിധ ഡിവിഷനുകളിലേക്ക് ലഭിച്ച 78 ഉള്‍പ്പെടെ ഇതു വരെ 178 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. നഗരസഭകളില്‍ ഇന്ന് ലഭിച്ച 774 എണ്ണം ഉള്‍പ്പെടെ ഇതുവരെ ലഭിച്ചത് 1749 നാമനിര്‍ദേശ പത്രികകളാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് അവസാനദിനം ലഭിച്ചത് 514 നാമനിര്‍ദ്ദേശ പത്രികകളാണ്. ഇതോടെ കഴിഞ്ഞ ദിവ സങ്ങളിലെതടക്കം ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ ലഭിച്ച നാമ നിര്‍ദേശപത്രിക 1225 ആയി.ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ അവസാന ദിവസം ലഭിച്ചത് 3937 നാമനിര്‍ദേശപത്രികകളാണ്. മൊ ത്തം 10581 നാമനിര്‍ദേശ പത്രികകളാണ് ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത്.ആദ്യ ദിനമായ നവംബര്‍ 12 മുതല്‍ നവംബര്‍ 19 വരെയുള്ള ദിവസങ്ങളിലായി ജില്ലയില്‍ ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകളിലായി 13733 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!