മണ്ണാര്‍ക്കാട്:നഗരസഭ പരിധിയില്‍ സ്ഥാപിച്ചിട്ടുള്ളതും സര്‍ക്കാര്‍ നിരോധിച്ചതുമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് നഗരസഭാ തലത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭി ച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.സ്‌ക്വാഡ് പരിശോധ ന യില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കണ്ടെത്തുന്ന പക്ഷം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നവരില്‍ നിന്നും സ്ഥാപിച്ചവരില്‍ നിന്നും ഫൈന്‍ ഈടാക്കുന്നതുള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.