മണ്ണാര്‍ക്കാട്:കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറി ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ആണ്ടിപ്പാടത്ത് നടന്ന ജനകീയ പ്രതിരോധം പി.കെ.ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സി.പി .ഐ (എം) ലോക്കല്‍ സെക്രട്ടറി കെ.പി. ജയരാജ് അധ്യക്ഷനായി യോഗത്തില്‍ മുഹമ്മദ് ഇബ്രാഹിം.പാര്‍വ്വതി.ഹയറുന്നിസ്സ ടീച്ചര്‍. സലിം കൊടിയില്‍. സലിം. റിയാസ്.സുജിഷ്. എന്നിവര്‍ സംസാ രിച്ചു.കെ.ബാലകൃഷ്ണന് സ്വാഗതവും നഞ്ചപ്പന് നന്ദിയും പറഞ്ഞു.