കോട്ടോപ്പാടം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇന്‍ഡി പെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് കിഫയുടെ നേതൃ ത്വത്തില്‍ കണ്ടമംഗലം പോസ്റ്റ് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.ഫാ.സജി പനപറമ്പില്‍ വിഷയാവതരണം നടത്തി. എം. മനോജ്,സോണി പി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.സൈലന്റ് വാലി പരിസ്ഥിതി ലോല മേഖലയില്‍ നിന്നും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കുക,അതിര്‍ത്തി കൃത്യമായി കര്‍ഷകരെ ബോധ്യപ്പെടുത്തുക വനംവകുപ്പിന്റെ ഒളിച്ച് കളി അവസാനിപ്പിക്കുക,വന്യമൃഗശല്ല്യത്തിന് ഉടന്‍ പരിഹാരം കാണു ക,കാട്ടുപന്നിയേയും കുരങ്ങിനേയും ക്ഷുദ്രജീവിയായി പ്രഖ്യാ പിക്കുക,വന്യമൃഗശല്ല്യത്തില്‍ നിന്നും ഉടനടി സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.