മണ്ണാര്‍ക്കാട്:നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ മൂന്നാം ദിവസം ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചാ യത്തുകളിലായി ലഭിച്ചത് 1339 നാമനിര്‍ദ്ദേശപത്രികകള്‍. മുനി സിപ്പാലിറ്റികളില്‍ 90ഉം ബ്ലോക്ക് പഞ്ചായത്തില്‍ 63 ഉം ഗ്രാമപ ഞ്ചായത്തുകളില്‍ 1186 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്.
മുനിസിപ്പാലിറ്റികളില്‍ ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയില്‍ ആണ് മൂന്നാം ദിവസം ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭി ച്ചത്.27 നാമനിര്‍ദ്ദേശപത്രികകളാണ് ചെര്‍പ്പുളശ്ശേരി മുനിസിപ്പാ ലിറ്റിയില്‍ ലഭിച്ചത്.ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ ഏഴും ഒറ്റപ്പാലം മുനിസിപ്പാലിറ്റിയില്‍ നാലും പാലക്കാട് മുനിസിപ്പാലി റ്റിയില്‍ പത്തും ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍ 18 ഉം മണ്ണാര്‍ക്കാ ട് മുനിസിപ്പാലിറ്റിയില്‍ 24 നാമനിര്‍ദ്ദേശപത്രികകളും അടക്കം ജില്ല യിലെ മുനിസിപ്പാലിറ്റികളില്‍ ഇതുവരെ ലഭിച്ചത് 94 നാമനിര്‍ദേശ പത്രികകള്‍ ആണ്.
ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 63 നാമനിര്‍ദ്ദേശപത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ ലഭിച്ചത് പാലക്കാട് ബ്ലോക്കിലേക്കാണ്. 25 നാമനിര്‍ദേശ പത്രികകള്‍ ആണ് മൂന്നാം ദിവസം പാലക്കാട് ബ്ലോക്കില്‍ ലഭിച്ചത്. മണ്ണാര്‍ക്കാട് ബ്ലോ ക്കില്‍ 7, ഒറ്റപ്പാലം, കൊല്ലംകോട് ബ്ലോക്കുകളില്‍ 5, പട്ടാമ്പി ബ്ലോ ക്കില്‍ 4, ശ്രീകൃഷ്ണപുരം, കുഴല്‍മന്ദം, ആലത്തൂര്‍ ബ്ലോക്കുകളി ല്‍ 3, മലമ്പുഴ ബ്ലോക്കില്‍ 7, തൃത്താല ബ്ലോക്കില്‍ ഒരു നാമനിര്‍ദ്ദേശപ ത്രികയും അടക്കമാണ് 63 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെതടക്കം ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ ലഭിച്ച നാമനിര്‍ദേശപത്രിക ഇതോടുകൂടി 64 ആയി.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മൂന്നാം ദിവസം ലഭിച്ചത് 1186 നാമനിര്‍ദേശപത്രികകളാണ്. എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചത്. 46 നാമനി ര്‍ദേശ പത്രികകള്‍ ആണ് ഇവിടെ ലഭിച്ചത്. മൂന്നുദിവസങ്ങളിലായി 1225 നാമനിര്‍ദേശ പത്രികകള്‍ ആണ് ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത്.
ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റികളില്‍ ആയി 1383 നാമനിര്‍ദേശ പത്രികകള്‍ ആണ് ലഭിച്ചത്.