മണ്ണാര്‍ക്കാട്:നഗരത്തില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന കൈവരി നിര്‍മാണം സംബന്ധിച്ച് വിവാദങ്ങളോ പരാതിയോ ഇല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമി തി (ടി. നസിറുദ്ദീന്‍ വിഭാഗം) മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസ്താവനയില്‍ അറിയിച്ചു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കാനോ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായോ നിലപാട് സ്വീകരിച്ചിട്ടില്ല. സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട ചില വ്യക്തികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രസ്താവനകള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി യാതൊരു ബന്ധവുമില്ല.

കൈവരികള്‍ സ്ഥാപിക്കുമ്പോള്‍ 20 മീറ്റര്‍ നീളം കഴിഞ്ഞതിന് ശേഷം മൂന്നു മീറ്റര്‍ വഴി എന്നത് 10 മീറ്ററിന് ശേഷം വഴി അനുവ ദിക്കുക, കയറ്റിറക്ക് വേണ്ടി വരുന്ന കടകള്‍ക്ക് മുമ്പില്‍ വഴി നല്‍ കുക,ആല്‍ത്തറ അടക്കം റോഡിന് വീതി കുറഞ്ഞ ഭാഗങ്ങളില്‍ കൈവരികള്‍ ഒഴിവാക്കുക എന്നിവയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ബന്ധപ്പെട്ട എംപി, എംഎല്‍എ, പിഡബ്ല്യുഡി വകുപ്പ് മേധാവികള്‍, കരാര്‍ കമ്പനി തുടങ്ങിയവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവ ശ്യപ്പെട്ടിട്ടുള്ളത്. സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ നടത്തിയ പ്രസ്താവനയില്‍ പൊതുസമൂഹത്തിന്റെ പ്രതികരണം സംഘടനയ്ക്കും വ്യാപാര സമൂഹത്തിനും അപമാനമാണ്.

ടി നസിറുദ്ദീന്‍ നേതൃത്വം നല്‍കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഘടകത്തിന്റെ കീഴില്‍ ജോബി. വി. ചുങ്കത്തും വി.എം. ലത്തീഫും നേതൃത്വം നല്‍കുന്ന ജില്ലാ കമ്മിറ്റി യുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് യൂണിറ്റ് വ്യാപാരികളുടെ സംരക്ഷണത്തോടൊപ്പം വികസനവും ജനസുര ക്ഷയും മുന്‍ നിര്‍ത്തി മാത്രമാണ് കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തി ച്ചിട്ടുള്ളത്. മണ്ണാര്‍ക്കാടിന്റെ വികസനം ആത്മാര്‍ഥമായി ആഗ്ര ഹിക്കുന്നതിനാലാണ് റോഡ് പണി ആരംഭിച്ചതു മുതല്‍ വ്യാപാരി കളും കെട്ടിട ഉടമകളും പരമാവധി സഹകരിച്ചിട്ടുള്ളത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച അധികൃതര്‍ കൈവരി വിഷയത്തിലും അത് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ കെ.എം. കുട്ടി, ജനറല്‍ കണ്‍വീനര്‍ ഫിറോസ് ബാബു തുടങ്ങിയവര്‍ അറി യിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!