കോട്ടോപ്പാടം:പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഭരണ കേന്ദ്രമായ വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാകുമ്പോള്‍ കോട്ടോ പ്പാടം പഞ്ചായത്തിലെ ആര്യമ്പാവിലുള്ള കോട്ടോപ്പാടം നമ്പര്‍ രണ്ട് വില്ലേജ് ഓഫീസ് ഇപ്പോഴും ശോച്യാവസ്ഥയും പേറി നില്ക്കുക യാണ്.പറയാന്‍ വൈഫെ പോലെയുള്ള ആധുനിക സംവിധാന മൊ ക്കെയുണ്ടെങ്കിലും കെട്ടിടം അത്ര സുരക്ഷിതമല്ല.മഴ പെയ്താല്‍ ചോര്‍ ന്നൊലിക്കും.മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറ ത്ത് കാണുന്ന നിലയിലാണ്.ചുവരുകളും വീണ്ട് കീറിയിട്ടുണ്ട്. മഴ ക്കാലത്ത് ചുമരുകളില്‍ തൊട്ടാല്‍ ഷോക്കടിക്കുന്നതിനാല്‍ ജീവന ക്കാര് ഭയപ്പാടിലാണ്.1984ലാണ് കെട്ടടിം നിര്‍മിച്ചത്.ശോച്യാവസ്ഥ സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാര മുണ്ടായില്ല.കെട്ടിടം അറ്റകുറ്റപണി നടത്തുകയോ പുതിയ കെട്ടിടം നിര്‍മിക്കുകയോ വേണമെന്നാണ് ആവശ്യമുയരുന്നത്.വില്ലേജ് ഓഫീസിന് പത്ത് സെന്റോളം സ്ഥലം ഉണ്ട്.