മണ്ണാര്‍ക്കാട്:ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചവിട്ടി ത്തോ ല്‍പ്പിക്കാം പ്രമേഹത്തെ എന്ന സന്ദേശവുമായി വട്ടമ്പലം മദര്‍ കെയ ര്‍ ഹോസ്പിറ്റലും മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി ശ്രദ്ധേയമായി.മദര്‍ കെയര്‍ ഹോസ്പി റ്റല്‍ ഫിസിഷ്യന്‍ ഡോ.ജിന്‍സി ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ഹോസ്പിറ്റല്‍ ഓപ്പറേഷന്‍ മാനേജര്‍ ഡെന്‍സില്‍,എംസിസി പ്രസിഡ ന്റ് അബ്ദു ഒമല്‍,ട്രഷറര്‍ മുനീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ നിന്നും നെല്ലിപ്പുഴ ആനമൂളിയി ലേക്കായിരുന്നു സൈക്കിള്‍ റാലി.
റാലിയില്‍ അണിനിരന്ന എംസിസി അംഗങ്ങള്‍ക്ക് സൗജന്യ ഷുഗര്‍,ബിപി പരിശോനയും നല്‍കി.