അലനല്ലൂര്‍:കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും അലന ല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറു ടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നു.നിലവിലുണ്ടായിരുന്ന ആള്‍ മൂന്ന് മാസം മുമ്പ് വിരമിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന തസ്തിക ഇനിയും നികത്തിയിട്ടില്ല.കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീത മായി ഉയരുമ്പോള്‍ ആവശ്യമായ ജീവനക്കാരില്ലാത്തത് വലിയ പ്രതി സന്ധിയാണ് സൃഷ്ടിക്കുന്നത്.അധിക ജോലിഭാരം കാരണം നിലവി ലുള്ള ജീവനക്കാര്‍ പരക്കം പായുന്നു.ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അഭാവത്തില്‍ അമിത ജോലിഭാരമാണ് നിലവിലുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍മാര്‍ പേറേണ്ടി വരുന്നത്.ജില്ലയിലെ തന്നെ വലിയ പഞ്ചായത്തു കളില്‍ ഒന്നായ അലനല്ലൂര്‍ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തക രെ അനുഭവിക്കുന്ന പ്രതിസന്ധി ചെറുതല്ല.ഇതുവരെ 430ലധികം പേര്‍ക്കാണ് പഞ്ചായത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.