പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര് ത്ഥികള് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനു വാദം ബന്ധ പ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ നിന്നും വാങ്ങണം. ജില്ലാ പഞ്ചാ യത്തിലെ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാ നാര്‍ത്ഥികള്‍ ആ പ്രദേശവുമായി ബന്ധപ്പെട്ട ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നുമാണ് പെര്മിഷന് എടുക്കേണ്ടത്. രാവിലെ ആറ് മുതല്‍ രാത്രി 10 മണി വരേയാണ് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദമുള്ളത്. രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെ യുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.