മണ്ണാര്‍ക്കാട്:ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാ ട് നഗരത്തില്‍ നടപ്പാതയോട് ചേര്‍ന്നുള്ള കൈവരി സ്ഥാപിക്കല്‍ തുടങ്ങി.നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയാണ് കൈവരി സ്ഥാപി ക്കുന്നത്.നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്നാണ് പ്രവൃത്തി ആരംഭിച്ചിരി ക്കുന്നത്.അതേ സമയം ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കും മറ്റ് ചില ഭാഗങ്ങളില്‍ ആളുകള്‍ക്കം കയറാന്‍ കഴിയാത്ത വിധമാണ് കൈവരി നിര്‍മാണമെന്നാരോപിച്ച് വ്യാപാരികളും രംഗത്ത് വന്നിട്ടു ണ്ട്.നടപ്പാതകള്‍ക്ക് മുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുമ്പോള്‍ കെട്ടിടങ്ങളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുന്നത് വ്യാപാ രി പ്രതിനിധികള്‍ യുഎല്‍സിസി അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തി.അപകാതകള്‍ പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്ന് നിര്‍മാണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു.
നിലവില്‍ പല ഭാഗങ്ങളിലും കോംപ്ലക്‌സിലേക്കുള്ള വഴികളില്‍ സ്ലാബുകള്‍ താഴ്ത്തി ഇടാത്തത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കു ന്നുണ്ട്.കൈവരി ഇത്രയധികം ഉയരത്തില്‍ സ്ഥാപിക്കുന്നതും, നില വില്‍ നടപ്പാതയിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള സ്ഥല ങ്ങള്‍ തമ്മിലുള്ള ദൈര്‍ഘ്യത്തിലും ചില അശാസ്ത്രീയതകള്‍ പ്രക ടമാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനും മറ്റ് ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കി യിട്ടുണ്ട്.നഗരവികസനത്തെ വളരെ പ്രതീക്ഷയോടെയാണ് വ്യാപാ രികള്‍ നോക്കി കാണുന്നത്.അപാകതകള്‍ കൃത്യമായി പരിഹരി ക്കപ്പെട്ടില്ലെങ്കില്‍ ഭാവിയില്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ ക്കും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.
റോഡ് നവീകരണത്തിന്റെ ഭാഗമായാണ് നടപ്പാതയും കൈവരി സ്ഥാപിക്കലും.നടപ്പാതകള്‍ സ്ഥാപിക്കുമ്പോള്‍ തന്നെ വലിയ വാ ഹനങ്ങള്‍ കയറേണ്ട വ്യാപാര സ്ഥാപനങ്ങള്‍ മറ്റ് ഷോപ്പിംഗ് കോം പ്ലക്‌സുകള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ നടപ്പാതകള്‍ താഴ്ത്തിയാണ് നിര്‍മിച്ചിട്ടുള്ളതെന്നാണ് നിര്‍മാണ കമ്പനി അധികൃതര്‍ ചൂണ്ടിക്കാ ട്ടുന്നത്.ഇവിടെ കൈവരികളുണ്ടാകില്ല.എല്ലാ കടകള്‍ക്കും മുമ്പിലും കൈവരികള്‍ സ്ഥാപിക്കാതിരിക്കുകയെന്നത് പ്രായോഗികമല്ല. അതേ സമയം 10-12 മീറ്റര്‍ ദൂര വ്യത്യാസത്തില്‍ കൈവരികള്‍ തുറന്ന് കിടക്കുകയും ചെയ്യും.ഇതുവഴി ആളുകള്‍ക്ക് നടപ്പാതയി ലേക്ക് കയറാനും ഇറങ്ങാനും വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനുമാകും.
നഗരത്തില്‍ തിരക്കേറുമ്പോള്‍ നിലവില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാതകളില്‍ കൂടി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്.കൈവരി സ്ഥാപിക്കുകയും ടൈല്‍സ് ഇടുകയും ചെയ്യുന്നതോടെ ഇതിന് പരിഹാരമാകും.പൊതുമരാമത്ത് വകുപ്പും എന്‍എച്ചും യുഎല്‍സി സിയുമെല്ലാം കൃത്യമായി നിരീക്ഷിച്ചും അളന്നുമാണ് കൈവരി സ്ഥാപിക്കല്‍ നടത്തി വരുന്നതെന്നും നിര്‍മാണ കമ്പനി അധികൃത ര്‍ വ്യക്തമാക്കി.ചില കടകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എല്ലാ കടകള്‍ക്കും ബാധിക്കുമെന്ന ആശങ്കയാണ് ഇത്തരം പ്രതിഷേധങ്ങ ള്‍ക്കും പരാതികള്‍ക്കും അടിസ്ഥാനമെന്നും യുഎല്‍സിസിഎസ് അധികൃതര്‍ അറിയിച്ചു.മഴമാറിയതോടെ താണാവുമുതല്‍ നാട്ടുക ല്‍വരെയുള്ള ദേശീയപാത നവീകരണ പ്രവൃത്തികള്‍ ദ്രുതഗതി യില്‍ പുരോഗമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് പ്രവൃത്തി കള്‍ ഏറിയപങ്കും പൂര്‍ത്തിയായ നഗരത്തില്‍ കൈവരി സ്ഥാപിക്ക ല്‍ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുള്ളത്.
ചര്‍ച്ചയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം,ബില്‍ഡിംഗ് ഓണേഴ്‌സ് അസോ സിയേഷന്‍ പ്രസിഡന്റ് റിഗല്‍ മുസ്തഫ,ജോണ്‍സണ്‍, കൃഷ്ണകു മാര്‍ ,ഷമീര്‍ യൂണിയന്‍,കൃഷ്ണദാസ്,ഹക്കീം,ഷമീര്‍ വികെഎച്ച്, ഉണ്ണി കൃഷ്ണന്‍,അഭിലാഷ്,മുഹമ്മദാലി,ബേബി,സജി,റഫീക്ക്,സുരേഷ് വര്‍മ്മ,സലീം,അമീര്‍,ഹക്കീം,എജെ ബഷീര്‍,സിബി, ഫൈസ ല്‍, രഞ്ജു എന്നിവര്‍ പങ്കെടുത്തു.