പാലക്കാട്:ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സംസ്ഥാന ബാലാവകാശ കമ്മീഷന്റെ സഹകരണത്തോടെ നവംബര്‍ 14 മുതല്‍ 20 വരെ അന്തര്‍ദ്ദേശീയ ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സന്തോഷകരമായ ബാല്യം എന്ന വിഷയത്തില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം, ബാലസൗഹൃദ സമൂഹം എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം, പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രോയിംഗ് മത്സരവും നടത്തുന്നു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വാളയാര്‍ മേഖലയില്‍ നടപ്പിലാക്കുന്ന രക്ഷ പദ്ധതിയിലെ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍, വെബിനാര്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കരകൗശല നിര്‍മ്മാണ പരിശീലനം എന്നിവയും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 0491 2531098, 8281899468