അലനല്ലൂര്‍:ഭീമനാട് പെരിമ്പടാരി പാതയോരത്ത് ഗവ യൂപി സ്‌കൂളി ന് സമീപത്തെ വളവില്‍ ചീഞ്ഞളിഞ്ഞ മത്സ്യം തള്ളിയത് പരിസര വാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാകുന്നു. സ്വകാര്യ റബ്ബര്‍തോട്ടത്തിന്റെ വേലിയോട് ചേര്‍ന്നാണ് മത്സ്യങ്ങള്‍ തള്ളിയിരിക്കുന്നത്.ഏകദേശം നാല് ദിവസങ്ങള്‍ക്ക് മുമ്പായിരി ക്കാം മത്സ്യം തള്ളിയതെന്നാണ് കരുതുന്നത്.അസഹനീയമായ ദുര്‍ഗന്ധം നിമിത്തം വീട്ടിലിരിക്കാന്‍ പോലും വയ്യാതായെന്ന് പരി സരവാസികള്‍ പറയുന്നു.വഴിയാത്രക്കാര്‍ക്കും മൂക്ക് പൊത്തി വേണം ഇതുവഴി കടന്ന് പോകാന്‍.
മാലിന്യം തള്ളല്‍ കാലങ്ങളായി നടക്കുന്ന സ്ഥലമാണ് ഇവിടം. അറ വ് മാലിന്യങ്ങളും,പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം ഇവിടെ കൊണ്ട് തട്ടാറുണ്ടെന്ന് പ്രദേശവാസിയായ വാഴോത്ത് നാരായണി പറഞ്ഞു. ചില സമയങ്ങളില്‍ വീട്ടുവളപ്പില്‍ വരെ മാലിന്യം തള്ളുന്നുണ്ടെന്നാ ണ് രുഗ്മണിയുടെ സങ്കടം.മാലിന്യം നിക്ഷേപം സംബന്ധിച്ച് ഇവര്‍ മാസങ്ങള്‍ക്ക് മുമ്പ് പോലീസിലും പരാതി നല്‍കിയിരുന്നു.എന്നാല്‍ ഭീമനാട് പെരിമ്പടാരി പാതയില്‍ മാലിന്യം കൊണ്ട് തള്ളുന്നവര്‍ക്ക് ഒരു കൂസലുമില്ല.ഇക്കഴിഞ്ഞ വ്യാഴാഴ്ച പൂച്ചക്കുട്ടികളെ ചാക്കില്‍ കെട്ടി പ്രദേശത്ത് നിക്ഷേപിക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു.ഇതിന് മുമ്പ് മാലിന്യം തള്ളാനെത്തിയ ആളെയും ഇത്തരത്തില്‍ തിരിച്ചയച്ചിരുന്നു.
പ്രദേശവാസികളുടെ കണ്ണ് വെട്ടിച്ച് രാത്രിയിലാണ് നിര്‍ബാധം ഇവിടെ മാലിന്യം കൊണ്ട് തള്ളുന്നത്.അറവ് മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി നിക്ഷേപിക്കുന്നത് തെരുവ് നായ ശല്ല്യത്തിനും ഇടവരു ത്തുകയാണ്.കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളിയായ പുത്തന്‍പള്ളിയാലില്‍ കമലം ഭക്ഷണത്തിനായി വീട്ടിലേക്ക് പോകുന്ന സമയത്ത് ഇവര്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമ ണമുണ്ടായി.ഒരു മാസം മുമ്പ് പെരിമ്പടാരിയില്‍ രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. തെരുവ് നായകള്‍ക്ക് തിന്ന് വിലസാന്‍ സഹായകമാം വിധമുള്ള പാതയോരത്തെ മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം കാലങ്ങളായി നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല.മാലിന്യം നിക്ഷേപിക്കുന്നത് വിലക്കി വളവില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും തട്ടുന്നവര്‍ ഗൗനിക്കുന്നുമില്ല.ജനജീവിതത്തിന് വെല്ലുവിളിയായി പെരിമ്പടാരി പാതയോരത്ത് മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.