പാലക്കാട്:എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എച്ച്.എസ്.സി, വി.എച്ച്.എസ്.സി വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഭാഗ്യ ക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ ഡിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, എച്ച്.എസ്.സി എന്നി വക്ക് സ്റ്റേറ്റ് സിലബസിനും സി.ബി.എസ്.സി സിലബസിനും പ്രത്യേ കം അവാര്‍ഡുകള്‍ നല്‍കാന്‍ ക്ഷേമനിധി ബോര്‍ഡ് തീരുമാനി ച്ചിട്ടു ണ്ട്. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2020 ഒക്ടോബര്‍ 31 ന് ഒരു വര്‍ഷമോ അതിനധികമോ പൂര്‍ത്തിയായ സജീവ അംഗത്വം നില നിര്‍ത്തുന്ന അംഗങ്ങളുടെ മക്കളെയാണ് അവാര്‍ഡിന് പരിഗണി ക്കുക. രക്ഷിതാക്കളില്‍ അച്ഛനും അമ്മയും ക്ഷമനിധി അംഗങ്ങ ളാണെങ്കില്‍ ഒരാള്‍ മാത്രമെ അപേക്ഷ സമര്‍പ്പിക്കാവു.
ഉപ രിപഠനത്തിനായി കോഴ്‌സ് കാലയളവില്‍ ഒറ്റത്തവണ നല്‍കുന്ന സ്‌കോളര്‍ഷിപ്പിനുള്ള (മെഡിക്കല്‍, എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ബിരുദങ്ങള്‍, പോളി ടെക്‌നിക്ക് ത്രിവത്സര ഡിപ്ലോമ കോഴ്‌സുകള്‍, ബിരുദ കോഴ്‌സുകള്‍, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, എം.ബി.എ, എം.സി.എ) അപേക്ഷകള്‍ ഡിസംബര്‍ പത്ത് വരെ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷകള്‍ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലും ട്രേഡ് യൂണിയന്‍ ഭാരവാഹികളില്‍ നിന്നും ലഭിക്കും. ഫോണ്‍ – 0491 2505170