മണ്ണാര്‍ക്കാട്:താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.എന്‍എന്‍ പമീലി അറിയിച്ചു.എല്ലാ വ്യാഴാഴ്ചയും ഉച്ച യ്ക്ക് 12 മണി മുതല്‍ രണ്ട് മണി വരെയാണ് പ്രവര്‍ത്തന സമയം..ഒരു ഡോക്ടറുടേയും സ്റ്റാഫ് നഴ്സിന്റെയും സേവനമുണ്ടാകും. താലൂക്കി ലെ കോവിഡ് മുക്തരായവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാ കുമ്പോള്‍ വ്യാഴാഴ്ചകളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കിലെത്തിയാല്‍ ചികിത്സ ലഭ്യമാകും.താലൂക്കിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്തെത്തുന്ന കോവിഡ് മുക്തരായവര്‍ക്ക് മറ്റ് ദിവ സങ്ങളിലും ഒപിയില്‍ ചികിത്സ ലഭ്യമാകുമെന്ന് ആശുപത്രി സൂപ്ര ണ്ട് അറിയിച്ചു.
അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലേയും കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയുടേയും റഫറല്‍ ആശുപത്രിയാണ് താലൂക്ക് ആസ്ഥാന ആശുപത്രി. തെങ്കര,കോട്ടോപ്പാടം, അലനല്ലൂര്‍, കുമരംപു ത്തൂര്‍, തച്ചനാട്ടുകര,കരിമ്പ,കാരാകുര്‍ശ്ശി,കാഞ്ഞിരപ്പുഴ പഞ്ചായ ത്തുകളിലേയും റഫറല്‍ ആശുപത്രിയാണ്.കോവിഡ് പോസിറ്റീവാ യി ചികിത്സ പൂര്‍ത്തിയാക്കിയ ആളുകളില്‍ നെഗറ്റീവായ ശേഷവും ചില ആരോഗ്യ പ്രശ്നങ്ങള്‍ കണ്ട് വരുന്ന സാഹചര്യത്തിലാണ് അവ രെ ചികിത്സിക്കുന്നതിനായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനി ച്ചത്.ഇതിന്റെ ഭാഗമായാണ് താലൂക്ക് ആസ്ഥാന ആശുപത്രിയിലും പ്രത്യേക ക്ലിനിക്ക് ആരംഭിച്ചത്.
കോവിഡ് മുക്തരാകുന്നവരില്‍ 10 ശതമാനത്തിലേറെ പേര്‍ക്ക് ഗുരുതര അസുഖങ്ങള്‍ ബാധിക്കുന്നതായാണ് ആരോഗ്യവകുപ്പി ന്റെ വിലയിരുത്തല്‍.അത് കൊണ്ട് തന്നെ കോവഡിനെ നിസാര മായി കാണേണ്ടന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍എന്‍ പമീലി ഓര്‍മിപ്പിച്ചു.നിലവില്‍ താലൂക്കിലും കോവിഡ് രോഗി കളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.രോഗം പിടിപെടാതരിക്കാനുള്ള പ്രതിരോധങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോവിഡ് മാന ദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യ വകുപ്പ് ആവര്‍ത്തിക്കുന്നു.