അലനല്ലൂര്‍: തെങ്ങ് കര്‍ഷകരെ വലച്ച് മലയോരമേഖലയില്‍ വാനര ശല്ല്യം രൂക്ഷം.അലനല്ലൂര്‍ പഞ്ചായത്തിലെ ഉപ്പുകുളം, പൊന്‍ പാറ, ചോലമണ്ണ്,ഓലപ്പാറ,കാപ്പുപറമ്പ്,തോടുകാട് പ്രദേശങ്ങളിലെ കര്‍ ഷകര്‍ക്കാണ് കുരങ്ങുകള്‍ ശല്ല്യമായിരിക്കുന്നത്.രാവിലേയും വൈ കീട്ടും കൂട്ടമായെത്തുന്ന ഇവ ഇളനീരും തേങ്ങയുമെല്ലാം നശിപ്പി ക്കുന്നു.പാതയോരങ്ങളിലെ തെങ്ങുകളില്‍ നിന്നും വെള്ളം കുടിച്ച ശേഷം കായ താഴേക്ക് ഇടുന്നത് വാഹനയാത്രക്കാര്‍ക്കും ഭീഷണിയാ കുന്നു.തെങ്ങുണ്ടായിട്ടും വീട്ടാവശ്യത്തിന് തേങ്ങ കടകളില്‍ നിന്നും വാങ്ങേണ്ട നിവൃത്തികേടുമുണ്ട് കര്‍ഷകര്‍ക്ക്.കാലങ്ങളായി തുടരു ന്ന പ്രശ്‌നത്തിന് യാതൊരു പരിഹാരവും കാണാനാകുന്നില്ലെന്നും തെങ്ങിന് കാവല്‍ നില്‍ക്കേണ്ട ഗതികേടായെന്നും കര്‍ഷകര്‍ പറയുന്നു.