അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് മുണ്ടക്കുന്ന് മെമ്പര്‍ സി മുഹമ്മദാലിയെ ജനകീയ സമിതി ആദരിച്ചു.സമ്പൂര്‍ണ നികുതി കൈവരിച്ച വാര്‍ഡ് സമ്പൂര്‍ണ ശുചിത്വ വാര്‍ഡ്, കേരഗ്രാമം പദ്ധതി ഒന്നാം സ്ഥാനം, സമ്പൂര്‍ണ വൈദ്യുതികരിച്ച വാര്‍ഡ്, സമ്പുര്‍ണ്ണ സാക്ഷരത നേടിയ വാര്‍ഡ് കൂടുതല്‍ തൊഴിലുറപ്പ് തൊഴിലാളിക ളെ ജോലിക്കിറക്കി കുടുതല്‍ പേര്‍ക്ക് നൂറ് ദിനം തികച്ച വാര്‍ഡ് എന്നിങ്ങനയെുള്ള അംഗീകാരം കരസ്ഥമാക്കിയതിനാണ് വാര്‍ഡ് അംഗത്തെ ജനകീയ സമിതി ആദരിച്ചത്.മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദ്ദീന്‍ ഉപഹാരം കൈമാറി യൂസഫ് തെക്കന്‍ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷെറീഫ് ,പഞ്ചായ ത്ത് പ്രസിഡന്റ് ഇ കെ.രജി, എം.പി.എ ബക്കര്‍ മാസ്റ്റര്‍, പി.ജയശങ്ക രന്‍ മാസ്റ്റര്‍, പി.പി.അലി, കെ.ഉമ്മര്‍, സി.റഫീഖ ലി, സി.മുസ്തഫ, പി.പി.സജ്‌ന. എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!