അലനല്ലൂര്‍:പാലിയേറ്റീവ് പരിചരണ രംഗത്ത് എല്ലാവരേയും പങ്കാളി യാക്കുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര പാലിയേറ്റീവ് കെ യര്‍ സൊസൈറ്റി വീടുകളില്‍ സാന്ത്വന പെട്ടി സ്ഥാപിച്ച് തുടങ്ങി. ആദ്യഘട്ടമായി ആയിരം വീടുകളിലേക്കാണ് പെട്ടി സ്ഥാപിക്കുന്ന ത്.എടത്തനാട്ടുകര പാലക്കുന്ന് പെരുവലമ്പന് ബാബു അമ്മിണി ദമ്പതികളുടെ വീട്ടില്‍ സാന്ത്വന പെട്ടി സ്ഥാപിച്ച് തുടക്കം കുറിച്ചു. പെട്ടി കൈമാറ്റ ഉദ്ഘാടനം ധന സൂപ്പര്‍ മാര്‍ക്കറ്റ് എംഡി ഫൈസല്‍ വീട്ടുടമസ്ഥന് നല്കി നിര്‍വ്വഹിച്ചു.പാലിയേറ്റീവ് കെയര്‍ സൊസൈ റ്റി ചെയര്മാന് റഷീദ് ചതുരാല,ജനറല്‍ സെക്രട്ടറി എ മുഹമ്മദ് സക്കീര്‍,ഷമീം കരുവള്ളി,പി നസീര്‍,റഹീസ് എടത്തനാട്ടുകര, പി. സുരേഷ് എന്നിവര്‍ സംബന്ധിച്ചു.