മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പിഎം ലിബിക്ക് നേരെ ആക്രമണം.പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ താലൂക്ക് ആശുപത്രി യില്‍ ചികിത്സ തേടി.കോട്ടോപ്പാടം കണ്ടമംഗലം പുറ്റാനിക്കാട് മാമ്പറ്റ ശിവക്ഷേത്രത്തിന്റെ കവാടം സ്ഥാപിച്ചത് തന്റെ മതിലി നോട് ചേര്‍ന്നാണെന്നും ഇത് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യ പ്പെട്ട് അയിനെല്ലി പോക്കര്‍ എന്നയാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഇത് സംബന്ധിച്ച് അന്വേഷണത്തിനായാണ് പോലീ സ് രാവിലെ സ്ഥലത്ത് എത്തിയത്.സി.ഐ. ലിബി സ്ഥലം അളന്ന് പരിശോധിക്കുന്നതിനിടെ പോക്കറുടെ മക്കളായ ഷാഫി,റഷീദ് എന്നിവര്‍ സിഐ യോട് അസഭ്യം പറയുകയും മുഖത്ത് മര്‍ദ്ദിക്കുക യുമായിരുന്നുവെന്ന് പൊലിസ് പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!