അലനല്ലൂര്‍:എടത്തനാട്ടുകര പടിക്കപ്പാടം മുണ്ടത്തോട് പാലത്തി ന്റെ കൈവരി തകര്‍ന്നത് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി യാകുന്നു.കൈവരിയായി ഇരുവശങ്ങളിലുമുള്ള കോണ്‍ക്രീറ്റ് കട്ട കളില്‍ ഒരുഭാഗത്തെ ഏതാനും കൈവരികളാണ് തകര്‍ന്നിരിക്കു ന്നത്. ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇറക്കത്തിന്റെ തുടര്‍ച്ചയായുള്ള പാലത്തില്‍ രാത്രി സമയങ്ങളിലും,അപരിചിത വാഹനങ്ങളും അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. ഇരുചക്രവാഹനങ്ങള്‍ക്കാണ് വലിയ ഭീഷണി.കൈവരി തകര്‍ന്ന തുറസ്സായ ഭാഗത്തിലൂടെ തോട്ടിലേക്ക് മറിഞ്ഞ് അപകടം സംഭവി ക്കാനും സാധ്യതയുണ്ട്.രണ്ടാഴ്ച്ച മുമ്പ് ചളവ സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്ക് കൈവരി തകര്‍ന്ന ഭാഗത്തിലൂടെ തോട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റിരുന്നു.താത്കാലികമായെങ്കിലും കൈവരി നിര്‍മിച്ചാല്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വലിയ ആശ്വാ സമാകും.