മണ്ണാര്‍ക്കാട്:ആരോഗ്യ സംരക്ഷണത്തോടൊപ്പം പരിസ്ഥിതി സംര ക്ഷണവും മുഖ്യ ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് സൈ ക്കിള്‍ ക്ലബ്ബിന്റെ രണ്ടാം വര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സൈലന്റ്വാലി ഡിവിഷന്റെ ഭാഗമായ തത്തേങ്ങലം ക്യാമ്പ് ഷെഡും പരിസരവും ശുചീകരിച്ചു.ക്യാമ്പ് ഷെഡിനടുത്തു കൂടി ഒഴുകുന്ന കാട്ടരുവിയുടെ കരയിലുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ , പ്ലാസ്റ്റിക്ക് കവറുകള്‍ , മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ശേഖ രിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്തു.ക്രൈം ബ്രാഞ്ച് ഡിവൈ എസ്പി യും മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ് രക്ഷാധികാരിയുമായ ഫിറോസ് എം.ഷഫീക്കിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പരിപാടിയില്‍ ക്ലബ്ബ് പ്രസിഡന്റ് അബ്ദു ഒമല്‍, സക്രട്ടറി അസ്ലം കെഎച്ച്, ട്രഷറര്‍ മുനീര്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് അഷറഫ് ടികെ, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ മുസ്തഫ കക്കോടി, ഹംസ മാസ്റ്റര്‍, ഷിനോജ് കെ ജോസ്, സെക്കീര്‍ പൊട്ടചിറ,അജി മലയാ വുഡ്,ഐസക്ക് ടി അജി,നജീബ് തങ്ങള്‍,അനീഷ് തോപ്പില്‍, ഹാദി, അകാശ്,ജേക്കബ്,അമല്‍,യദു,മുസ്തഫ ടികെ,സൂര്യ,ഫായിസ്, അല്‍ താഫ്,അന്‍വറലി,അജയ് കൃഷ്ണ,എന്നിവര്‍ പങ്കെടുത്തു.വരും ദിവ സങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമന്ന് എംസിസി പ്രസിഡന്റ് അബ്ദു ഒമല്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!