മണ്ണാര്‍ക്കാട്: ഇരുവൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് സുമനസുകളുടെ കനിവ്തേടുന്നു.കുമരം പുത്തൂ ര്‍ പഞ്ചായത്തിലെ കുളപ്പാടം നിവാസിയായ ദിലീപാണ് രോഗക്കിട ക്കയില്‍ കഴിയുന്നത്.കുടുംബത്തിലെ ഏക ആശ്രയമായ ദിലീപ് കിടപ്പിലായതോടെ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബവും ദുരിതത്തിലാണ്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിയാ ണ് യുവാവിന്റെ ജീവന്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഡയാലിസിസ് കൊണ്ടുമാത്രം രക്ഷയില്ലെന്നും കിഡ്നി മാറ്റിവെക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.കിഡ്നി നല്‍കാന്‍ ഭാര്യ സന്നദ്ധയാണ്.പക്ഷേ ശസ്ത്രക്രിയക്കാവശ്യമായ ഭാരിച്ച തുക കണ്ടെത്താനാവാകെ നിസ ഹായതയുടെ നടുവിലാണ് ഈ കുടുംബം.കുടുംബത്തിന്റെ അവ സ്ഥ കണ്ടറിഞ്ഞ നാട്ടുകാര്‍ ചേര്‍ന്ന് ദിലീപിനെ സഹായിക്കുന്ന തിനായി എംഎല്‍എമാരായ എന്‍.ഷംസുദീന്‍,പി.കെ.ശശി, പഞ്ചായ ത്ത് പ്രസിഡന്റ് കെ.പി. ഹംസ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ രക്ഷാധികാരിയായിട്ടുള്ള ചികിത്സാ സഹായ സമിതി രൂപീകരിച്ചി രിക്കുകയാണ്.ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍. ദിലീപ് കുമാര്‍ (ജോയി ന്റ് അക്കൗണ്ട്), ഫെഡറല്‍ബാങ്ക്, മണ്ണാര്‍ക്കാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍-14090100245641, ഐഎഫ് എസ് സി -FDRL0001409. വിവര ങ്ങള്‍ക്ക് ദിലീപ് ചികിത്സാ സഹായ സമിതി: ഫോണ്‍- 9446022447 (ചെയര്‍മാന്‍),8113095916 ( കണ്‍വീനര്‍), 9961778980 (ട്രഷറര്‍).