തച്ചമ്പാറ: പൊന്നംകോട് – ശിരുവാണി കനാല്‍ റോഡ് പൂര്‍ത്തിയാ വാന്‍ കരിമ്പ പഞ്ചായത്തിന്റെ കനിവും കാത്തിരിക്കുകയാണ് ഈ പ്രദേശത്തുകാര്‍.പൊന്നംകോട് നിന്നും ഇടക്കുറിശ്ശി ജംഗ്ഷനില്‍ എത്താന്‍ എളുപ്പ മാര്‍ഗമാണ് ഈ കനാല്‍ റോഡ്.കെ വി വിജയദാസ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചു ഈ റോഡിന്റെ നല്ലൊരു ഭാഗം നിര്‍മാണം പൂര്‍ത്തീ കരിക്കുകയുണ്ടായി. ഇടക്കുറിശ്ശിയില്‍ നിന്നും വിവിധ കാലങ്ങളി ല്‍ കരിമ്പ പഞ്ചായത്ത് കുറെ ഭാഗങ്ങളില്‍ ടാറിങ് നടത്തുക യുണ്ടാ യി.ഇനി അര കിലോമീറ്റര്‍ ദൂരം മാത്രമാണ് മണ്‍റോഡ് ആയി കിട ക്കുന്നത്.മഴപെയ്താല്‍ ഇതിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. മെറ്റല്‍ എല്ലാം തകര്‍ന്ന് വേനല്‍ക്കാലത്തും യാത്ര ക്ലേശകരമാണ്.കരിമ്പ പഞ്ചായത്തില്‍പ്പെട്ട ഈ ഭാഗം ടാറിങ് ചെയ്താല്‍ തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലെ നല്ലൊരു ഭാഗം ജനങ്ങള്‍ക്ക് ഉപകാരപ്പെടും. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ വാഹനങ്ങളെ തിരിച്ചു വിടാനും കഴിയും.എം എല്‍ എയോ പുതുതായി വരുന്ന പഞ്ചായത്ത് ഭരണസമിതിയോ ഈ റോഡിന് താല്പര്യം എടുക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം