അഗളി:കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു .അഗളി ചിറ്റൂര്‍ മൂച്ചിക്കടവ് പരേതനായ പഴനിസ്വാമിയുടെ ഭാര്യ മല്ലമ്മാള്‍ (70) ആണ് മരിച്ചത്.രാവിലെയോടെയായിരുന്നു സംഭവം. ഇവരുടെ വീടിന് സമീപത്ത് കാട്ടാനയിറങ്ങിയിരുന്നു. അയല്‍ വാസിയോട് വിവരം പറയാന്‍ പുറത്തിറങ്ങിയപ്പോള്‍ റോഡില്‍ ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.വനപാലകര്‍ സ്ഥല ത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ് മാര്‍ട്ട ത്തിനായി അഗളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് പതിവാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!