അലനല്ലൂര്‍:കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകി സാന്ത്വന പരിച രണ രംഗത്ത് ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് എം.എസ്.എസ് യൂത്ത് വി ങ് പാലക്കാട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരം എടത്തനാ ട്ടുകര പാലിയേറ്റീവ് കെയറിന്.ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ എം. എസ്.എസ് ജില്ലാപ്രസിഡണ്ട് എം. പി.എ.ബക്കര്‍ മാസ്റ്റര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ചെയര്മാന് അബ്ദുല്‍ റഷീദ് ചതുരാല ക്ക് പുരസ്കാരം സമ്മാനിച്ചു.യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നടപ്പാക്കുന്ന സാന്ത്വന സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ക്ലിനിക്കിനു കീഴിലെ രോഗികളുടെ നിത്യപരിചരണത്തിനാ വശ്യമായ സാനിറ്റേഷന്‍ കിറ്റും മാസ്കുകളും ചടങ്ങില്‍ വിതരണം ചെയ്തു.
യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്.ഫഹദ് അധ്യക്ഷനായി. ജി ല്ലാ ജനറല്‍ സെക്രട്ടറി കെ.എ.ഹുസ്നി മുബാറക്,എം.എസ്.എസ് സംസ്ഥാന കൗണ്‍സിലര്‍ ഹമീദ് കൊമ്പത്ത്,എടത്തനാട്ടുകര യൂണിറ്റ് പ്രസിഡണ്ട് അബൂബക്കര്‍ കാപ്പുങ്ങല്‍,സി. ഷൗക്കത്തലി, ടി.കെ.അന്‍സാര്‍,പാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ സി. സിദ്ധീഖ്,പി.ജസീര്‍ ബാബു,വി. പി.റഹീസ്,പി. നസീര്‍, പി.പി.ഫ വാസ്,സി.അബ്ദുല്‍ ഹസീബ് എന്നിവര്‍ സംസാരിച്ചു.ഒരു വര്‍ഷ ക്കാലം നീണ്ടു നില്ക്കുന്ന പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്,ആരോഗ്യ ബോധവല്‍ക്കരണം,പാലിയേറ്റീവ് കെയര്‍ പരിശീലനം,സൗജന്യ മരുന്ന് വിതരണം എന്നിവയും സംഘടി പ്പിക്കും.